മൂന്നു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക രംഗം ശക്‌തമായ തിരിച്ചുവരവ് നടത്തുമെന്നു ധനമന്ത്രി പി. ചിദംബരം. സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടികളും ഫലം കണ്ടുതുടങ്ങിയതായി ചിദംബരം വ്യക്‌തമാക്കി.
നടപ്പു വര്‍ഷം അഞ്ചു ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചു. ഇതു മാറുന്ന സൂചനകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2012-2013 ലും നടപ്പു സാമ്പത്തിക വര്‍ഷവും വളര്‍ച്ചയില്‍ പിന്നാക്കം പോയിരുന്നു. എന്നാല്‍ സ്ഥിതി മാറി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
2012-2013 ലെ പരിഷ്കരിച്ച വളര്‍ച്ചാനിരക്ക് 31 നും നടപ്പു വര്‍ഷത്തെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് ഫെബ്രുവരി ഏഴിനും പുറത്തിറക്കും. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനും സാധിക്കുമെന്നു ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.