രാജ്യത്തെ ഏറ്റവും പ്രമുഖ കാര് നിര്മാതാക്കളായ മാരുതിയുടെ അറ്റാദായം സാമ്പത്തികവര്ഷത്തിന്റെ രണ്ടാം പാദത്തില് അഞ്ചു ശതമാനത്തിന്റെ മുന്നേറ്റം. അസംസ്കൃത വസ്തുക്കളുടെ ചെലവുയര്ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് അറ്റാദായ വരുമാനം കുറയാന് കാരണമായിരിക്കുന്നത്.
ജൂലൈ-സെപ്റ്റംബര് കാലയളവില് അറ്റാദായം 598.24 കോടി രൂപയാണ്. കഴിഞ്ഞ വര്ഷമിത് 570 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വില്‍പ്പന നടത്താനായതിനാലാണ് നേരിയ മുന്നേറ്റം നടത്താനായതെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ടാംപാദത്തില് വില്പനയില്‍ മാരുതി നേടിയത് 27.40 ശതമാനത്തിന്റെ മുന്നേറ്റമാണ്. ഇക്കാലയളവില്‍ 3,13,654 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞവര്ഷത്തെ വില്പന 2,46,188 യൂണിറ്റ് വാഹനങ്ങളായിരുന്നു. അതേസമയം, രാജ്യത്തെ വാഹന വിപണിയില്‍ മാരുതി സുസുകി 32.92 ശതമാനത്തിന്റെ മുന്നേറ്റം നടത്തിയതായി കമ്പനി എം ഡി സിന്‍സോ നകാനിഷി പറഞ്ഞു.