മര്‍ഡോക്ക് പത്രത്തിന്റെ സിഇഒ ബ്രൂക്സ് രാജിവച്ചു

Webdunia
വെള്ളി, 15 ജൂലൈ 2011 (18:33 IST)
PRO
PRO
മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഇന്‍റര്‍നാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റെബേക്ക ബ്രൂക്സ് രാജിവച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്നാണ് ബ്രൂക്സ് രാജിവച്ചത്.

മര്‍ഡഡോക്കിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായിരുന്നു റബേക്ക. ഇവര്‍ ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ ചുമതല വഹിക്കുന്ന സമയത്താണ് വാര്‍ത്തയ്ക്കായി ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്നാണ് ആരോപണം. ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞയാഴ്ച അവസാനിപ്പിച്ചിരുന്നു.

ബ്രൂക്കിനു പകരം ടോം മോക്രിഡ്ജിനെ സിഇഒയായി നിയമിച്ചെന്നു ന്യൂസ് ഇന്‍റര്‍നാഷണല്‍ അറിയിച്ചു.