തിരുവനന്തപുരത്ത് പഴവങ്ങാടിയിലെ ബിഗ് ബസാറില്‍ ദീപാവലിയോട് അനുബന്ധിച്ചുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങളോടു കൂടിയ വില്‍പ്പന ആരംഭിച്ചു. ബിഗ്ബസാര്‍ മാനേജര്‍ സി.അനില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തി.
ഇതനുസരിച്ച് 3,999 രൂപയ്ക്കും അതിനു മുകളിലും രൂപയ്ക്ക് തുണിത്തരങ്ങള്‍, പാത്രങ്ങള്‍, ക്രോക്കറി എന്നിവ വാങ്ങുമ്പോള്‍ അര ഗ്രാം സ്വര്‍ണ്ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കും.
ഈ ആനുകൂല്യങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ 11 വരെയാണ് ഉണ്ടായിരിക്കുക. ഇതു കൂടാതെ ബസാറില്‍ നിരവധി കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്നും അനില്‍ പറഞ്ഞു.