ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ കമ്പനിയുടെ അറ്റാദയത്തില്‍ വന്‍വര്‍ദ്ധന. നടപ്പ് കണക്കെടുപ്പിന്റെ മൂന്നാംപാദത്തില്‍ 40ശതമാനമാണ് അറ്റാദായത്തില്‍ വര്‍ദ്ധനയുണ്ടായതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
2009- 10 കാലയളവില്‍ 457 കോടി രൂപ ഉണ്ടായിരുന്ന അറ്റാദയം ഇപ്പോള്‍ 667 കോടിയായിട്ടുണ്ട്. വില്‍പ്പന 809,218 യൂണിറ്റില്‍ നിന്ന് 17 ശതമാനം വര്‍ദ്ധിച്ച് മൂന്നാംപാദത്തില്‍ 946,850 യൂണിറ്റുകളായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ആഭ്യന്തരവിപണിയില്‍ മോട്ടോര്‍ സൈക്കിളിന്റ്റെ വില്‍പ്പനയില്‍ വര്‍ദ്ധനയുണ്ടാക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാളും 23 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.