ബച്ചന്‍ നല്‍കുന്ന നികുതി 37.55 കോടി

Webdunia
ശനി, 19 മാര്‍ച്ച് 2011 (14:49 IST)
PRO
PRO
ആദായ നികുതി ഏറ്റവും കൂടുതല്‍ നല്‍കുന്ന ബോളിവുഡ് കുടുംബം ഏതാണെന്നോ? താരങ്ങള്‍ ഏറെയുള്ള ബച്ചന്‍ കുടുംബം തന്നെ മുന്നില്‍.

അമിതാഭ്‌ ബച്ചന്റെയും അഭിഷേക്‌ ബച്ചന്റേയും ഐശ്വര്യറായ്‌ ബച്ചന്റെയും ആദായനികുതിയായി ഈ വര്‍ഷം 37.55 കോടിയാണ്‌ നല്‍കാനുള്ളത്‌. സിനിമകളിലൂടെയും നിരവധി പരസ്യങ്ങളിലൂടെയുമെല്ലാം 2010-2011 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് ബച്ചന്‍ കുടുംബം തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞവര്‍ഷം അക്ഷയ്‌കുമാര് ‍(18 കോടി), ഹൃത്വിക്‌ റോഷന്‍ (15.10 കോടി), ഷാരൂഖ്‌ (14 കോടി) എന്നിങ്ങനെയായിരുന്നു ആദായനികുതി നല്‍കിയത്‌. ഇവരുടെ ഇത്തവണത്തെ ആദായ നികുതി കണക്കുകള്‍ പുറത്തുവന്നിട്ടില്ല. എന്തായാലും നികുതി കാര്യത്തില്‍ ഇവര്‍ ഈ വര്‍ഷം ബച്ചന്‍ കുടുംബത്തിന് പിന്നില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.