എയര്‍ ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. 40 പൈലറ്റുമാരാണ് ഇന്ന് ജോലിക്കെത്താതിരുന്നത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
ന്യൂഡല്‍ഹിയില്‍ നിന്നുള്ള എട്ട് വിമാനങ്ങളും മുംബൈയില്‍ നിന്നുള്ള ഏഴ് വിമാനങ്ങളും റദ്ദാക്കി. ന്യൂഡല്‍ഹിയില്‍നിന്ന് നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ, ലേ, ബാംഗ്ലൂര്‍, ബറോഡ, അമൃത്സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
സുഖമില്ലാത്തിനാല്‍ ജോലിക്ക് ഹാജരാകില്ലെന്നാണ് പൈലറ്റുമാര്‍ അധികൃതരെ അറിയിച്ചിട്ടുള്ളത്. പൈലറ്റുമാര്‍ സമരം ചെയ്യുന്നകാര്യം എയര്‍ ഇന്ത്യ നിഷേധിച്ചു. അതേസമയം പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ശമ്പളവും ഒക്ടോബര്‍ മുതലുള്ള ആനുകൂല്യങ്ങളും എയര്‍ ഇന്ത്യ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രശ്‌നത്തില്‍ ഇടപെടുമെന്ന് വ്യോമയാനമന്ത്രി അജിത് സിംഗ് പറഞ്ഞു. പൈലറ്റുമാര്‍ സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അജിത് സിംഗ് പറഞ്ഞു.