പൈലറ്റ് സമരം: എയര്‍ ഇന്ത്യയുടെ നഷ്ടം 250 കോടി

ചൊവ്വ, 22 മെയ് 2012 (17:12 IST)
PRO
PRO
പൈലറ്റുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 250 കോടി രൂപ കവിഞ്ഞു. സമരത്തെ തുടര്‍ന്ന് പ്രതിദിന നഷ്ടം 10 - 11 കോടി രൂപയുടേതാണെന്ന് അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് റദ്ദാക്കുന്നതും മറ്റ് ചെലവുകളും മൂലമാണ് കമ്പനിക്ക് നഷ്ടമുണ്ടാകുന്നത്. ആഗോള സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതിനാല്‍ നഷ്ടം നേരിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

അതേസമയം പൈലറ്റുമാരോട് സമരം നിര്‍ത്തി ജോലിക്ക് ഹാജരാകാന്‍ കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക