പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടിയേക്കും

തിങ്കള്‍, 27 ഫെബ്രുവരി 2012 (20:48 IST)
PRO
പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടാന്‍ സാധ്യത. പെട്രോള്‍ ലിറ്ററിന്‌ നാലു രൂപയും ഡീസല്‍ അഞ്ചു രൂപയും വര്‍ദ്ധിപ്പിക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

വീട്ടമ്മമാര്‍ക്ക് ഇരുട്ടടിയായി പാചകവാതകത്തിന്‌ സിലിണ്ടറിന്‌ 70 രൂപ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. അടുത്തമാസം ആദ്യം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി ഇവിടെയും വില ഉയര്‍ത്തണമെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യു പിയിലെ അവസാനഘട്ട വോട്ടെടുപ്പിന് ശേഷം വിലവര്‍ദ്ധന പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക