രാജ്യത്ത് പുതുതായി ഏഴ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കുമെന്ന് ധനമന്ത്രി പി ചിദംബരം വ്യക്തമാക്കി.
ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് പ്രഖ്യാപനം ഉടനുണ്ടാകും. നിലവിലുള്ള ബാങ്കുകളുടെ തനിപകര്‍പ്പുകളായി പുതുതായി ലൈസന്‍സ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ മാറരുതെന്ന് ധനമന്ത്രി പറഞ്ഞു.
പ്രത്യേക വിഭാഗങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനാണ് പുതിയ ബാങ്കുകള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.