പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

Webdunia
ബുധന്‍, 13 ജനുവരി 2010 (17:57 IST)
രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 31 വരെ പഞ്ചസാര ഇറക്കുമതിക്ക് തീരുവ ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. പഞ്ചസാര വില കിലോഗ്രാമിന് അന്‍പത് രൂപയിലെത്തിയ സാഹചര്യത്തിലാണ് പഞ്ചസാരയുടെ ഇറക്കുമതി തീരുവ താല്‍ക്കാലികമായി നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്ത പഞ്ചസാരയുടെ വ്യാപാരം തടഞ്ഞുവച്ച നടപടി പിന്‍‌വലിക്കണമെന്ന് അദ്ദേഹം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 0.9 മില്യന്‍ പഞ്ചസാരയാണ് ഇതുമൂലം തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത്.