തകര്‍പ്പന്‍ ഡാറ്റ/ടോക്ടൈം പ്ലാനുകള്‍ !; ഈദ് ഓഫറുമായി ബിഎസ്എന്‍എല്‍

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (16:03 IST)
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഏറ്റവും പുതിയ കോംബോ വൗച്ചര്‍ ഓഫറുമായി ബിഎസ്എന്‍എല്‍.  ഈദ്-ഉല്‍-ഫിത്തറിന്റെ ഭാഗമായിട്ടാണ് ചില തകര്‍പ്പന്‍ ഓഫറുകള്‍ ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. കോംബോ പാക്കുകള്‍ അല്ലാതെ തന്നെ ഫുള്‍ ടോക്ടൈം ഓഫറുകളും പ്രമോഷണല്‍ ഓഫറുകളും ബിഎസ്എന്‍എല്‍ നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ന്റെ ഈ കോംബോ ഓഫര്‍ ജൂണ്‍ 30 വരെ ബാധകമായിരിക്കും. 
 
786 രൂപ, 599 രൂപ എന്നീ രണ്ട് കോംബോ വൗച്ചറുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 786 രൂപയുടെ വൗച്ചറില്‍ വോയിസ് കോള്‍ ഉള്‍പ്പെടെ 3ജിബി ഡാറ്റയാണ് 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. അതേസമയം, 599 രൂപയുടെ വൗച്ചറില്‍ 786 രൂപയാണ് ടോക്ടൈം വാല്യൂവായി നല്‍കുന്നത്. അതായത് 507 രൂപ പ്രധാന അക്കൗണ്ടില്‍ നിന്നും 279 രൂപ അധികവും ലഭിക്കുന്നു. 30 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. കൂടാതെ 10 ഓണ്‍-നെറ്റ് ലോക്കല്‍ എസ്എംഎസും 30 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നുണ്ട്.
 
ഇതു കൂടാതെ ഫുള്‍ടോക്ടൈം ഓഫറുകളും അധിക ടോക്ടൈം ഓഫറുകളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 60 രൂപ, 110 രൂപ, 210 രൂപ, 290 രൂപ എന്നീ റീച്ചാര്‍ജ്ജുകളിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്. ബിഎസ്എന്‍എല്‍ന്റെ മറ്റൊരു പുതിയ പ്ലാനാണ് ചൗക്ക-444. ഇതില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 4ജിബി ഡാറ്റയാണ് 90 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം ലഭിക്കുന്നത്. റംസാന്‍ സ്‌പെഷ്യല്‍ ഓഫറില്‍ 25ജിബി അധിക ഡാറ്റയും 786 രൂപയുടെ റീച്ചാര്‍ജ്ജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 
Next Article