അഞ്ചു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു; അറസ്റ്റിലായ പ്രതിയെ കണ്ട് രക്ഷിതാക്കള്‍ ഞെട്ടി !

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (15:27 IST)
മഹാരാഷ്ട്രയില്‍ ഉത്സാനഗറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കണ്ട് നാട്ടുകാര്‍ അമ്പരുന്നു. മാറ്റാരുമല്ല സ്കൂളിലെ അധ്യാപകന്‍ തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം നേടിയ ആളാണ് അറസ്റ്റിലായ പ്രതി. 
 
ബാലചന്ദ്ര ഭന്‍ഗാലെ ആണ് പിടിയിലായത്. 27 വര്‍ഷമായി അദ്ധ്യാപകനായി ജോലി ചെയ്തു വരുകയായിരുന്നു പ്രതി. എന്നാല്‍ ഇതുവരെ ഭന്‍ഗാലെയ്‌ക്കെതിരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അന്വേഷണത്തില്‍ പൊലീസിന് എല്ലാ സഹായവും നല്‍കാമെന്നു മാനേജ്മെന്റ് പറഞ്ഞിരുന്നു. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ്  മാതൃക അധ്യാപകന്റെ പീഡനത്തിന് ഇരയായത്. ക്ലാസില്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്ക് ശിക്ഷിക്കാനെന്ന പേരില്‍ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയായിരുന്നു പീഡനം. 
Next Article