ഉത്തര്‍ പ്രദേശില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആളെ നാട്ടുകാര്‍ തല്ലിക്കൊന്നു. അലിഗഡ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. അലിഗഡിലെ ബീക്കാംപൂര് വില്ലേജിലാണ് ആറുവയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്.
സംഭവത്തിലെ പ്രതി കുട്ടിയുടെ അച്ഛന്റെ കടയില്‍ ജോലി ചെയ്തിരുന്നു. ഒരു മാസം മുന്‍പ് ഇയാളെ പറഞ്ഞു വിട്ടതിലുള്ള പ്രതികാരമാണോ കൊലയ്ക്ക് കാരണമെന്ന് സംശയമുണ്ട്. ബുധനാഴ്ച പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അടുത്തുള്ള പാടത്ത് നിന്ന് യുവാവിനെയും കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്. പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്തു. ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ കുഴഞ്ഞ് അവശനായ പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതി മരിച്ചിരുന്നു.