ഡോളറിനെതിരെ രൂപയുടെ മൂ‍ല്യത്തില്‍ മുന്നേറ്റം

Webdunia
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. ചൊവ്വാഴ്ച 20 പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്കുണ്ടായ മുന്നേറ്റമാണ് രൂപയ്ക്കും തുണയായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.48 രൂപയെന്ന നിലയിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികള്‍ ശക്തിയാര്‍ജ്ജിച്ചതാണ് രൂപയുടെ മൂല്യം വര്‍ദ്ധിക്കാന്‍ സഹായകരമായതെന്ന് ഫോറെക്സ് ഡീലേഴ്സ് പറഞ്ഞു.

ചൊവ്വാഴ്ച സെന്‍സെക്സ് 99.02 പോയന്റിന്റെ നേട്ടത്തില്‍ 19,250.30 എന്ന നിലയിലും നിഫ്റ്റി 29.25 പോയന്റ് നേട്ടത്തില്‍ 5,772.50 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്.