ഡീസല്‍ വില വീണ്ടും ഉയര്‍ത്താന്‍ നീക്കം

വ്യാഴം, 15 ഓഗസ്റ്റ് 2013 (10:54 IST)
PRO
PRO
ഡീസല്‍ വില വീണ്ടും ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ലിറ്ററിന് രണ്ട് രൂപ മുതല്‍ മൂന്ന് രൂപ വരെ ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ നീക്കം. ഡീസല്‍ വില ഇപ്പോള്‍ പ്രതിമാസം 50 പൈസ വീതം ഉയര്‍ത്തുന്നുണ്ട്.

ഇത് പോരാ എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഡീസല്‍ വില ഉയര്‍ത്താനുള്ള ശുപാര്‍ശ പരിഗണനയിലാണെന്ന് പെട്രോളിയം മന്ത്രി എം വീരപ്പമൊയ്‌ലി പറഞ്ഞു.

പാചകവാതകം, മണ്ണെണ്ണ വിലകള്‍ ഉയര്‍ത്താന്‍ തല്‍‌ക്കാലം ആലോചനയില്ലെന്നാണ് അറിയുന്നത്.

വെബ്ദുനിയ വായിക്കുക