ഡീസല്‍വില വര്‍ദ്ധനയുടെ ചരടും എണ്ണകമ്പനികള്‍ക്ക്

Webdunia
വ്യാഴം, 17 ജനുവരി 2013 (17:16 IST)
PRO
പെട്രോള്‍ വിലയുടെ നിര്‍ണയാധികാരം എണ്ണക്കന്പനികള്‍ക്ക് നല്‍കിയതുപോലെ മാര്‍ക്കറ്റിനനുസരിച്ച് ഡീസല്‍വില വര്‍ദ്ധിപ്പിക്കാനും എണ്ണക്കന്പനികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അധികാരം നല്‍കി.

ഡീസല്‍ വില ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില വര്‍ദ്ധനയുടെ കാര്യം എണ്ണക്കന്പനികള്‍ തീരുമാനിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു.

ഒരു ലിറ്റര്‍ ‌ഡീസല്‍ വില്‍ക്കുന്പോള്‍ 9.60 രൂപയുടെ നഷ്ടമാണ് എണ്ണക്കന്പനികള്‍ക്ക് ഉണ്ടാകുന്നതെന്നും ഇത് നികത്തുന്നതിന് ആവശ്യമായ വില വര്‍‌ദ്ധന ഘട്ടംഘട്ടമായി നടപ്പാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും മൊയ്‌ലി. വില വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നേക്കുമെന്ന സൂചനയും നല്‍കി.

പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ 2010ല്‍ തന്നെ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇതിനുശേഷം 26 തവണയാണ് കമ്പനികള്‍ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചത്.