ഡീസലിന് നാല് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും പാചകവാതകത്തിന് 100 രൂപ വര്‍ധിപ്പിക്കണമെന് ശുപാര്‍ശ. കിരീത് പരീഖ് കമ്മറ്റിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഡീസല്‍ വില ലിറ്ററിന് നാല് രൂപ ഉടനെ വര്‍ധിപ്പിക്കണമെന്നും മാസംതോറും ഡീസല്‍ വില ഒരു രൂപ വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.
ഡീസല്‍ വില വിപണി വിലയ്ക്ക് തുല്യമാകുമ്പോള്‍ മാത്രം ഈ വര്‍ധന നിര്‍ത്തിയാല്‍ മതിയെന്നാണ് കമ്മീഷന്റെ നിലപാട്. അടുത്ത ഏപ്രില്‍ മാസത്തോടെ മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കണമെന്നും. മണ്ണെണ്ണ സബ്‌സിഡി നീക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
പാചക വാതകത്തിന്റെ സബ്‌സിഡി അടുത്ത മൂന്ന് വര്‍ഷത്തിനകം പൂര്‍ണമായും നീക്കണം. അതിനായി ഓരോ വര്‍ഷവും 25 ശതമാനം വിലവര്‍ധിപ്പിക്കണം. ഇപ്പോള്‍ നല്‍കുന്ന ഒമ്പത് സിലിണ്ടറുകള്‍ ആറാക്കുന്നതോടൊപ്പം സബ്‌സിഡി സിലിണ്ടറുകള്‍ ബിപിഎല്‍ വിഭാഗക്കാര്‍ക്ക് മാത്രമാക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡീസലിന് ലിറ്ററിന് 12 രൂപയോളം നഷ്ടത്തിലാണ് വില്‍ക്കുന്നത്. പ്രതിമാസം 50 പൈസ വര്‍ധിപ്പിച്ചതുകൊണ്ട് നഷ്ടം നികത്താന്‍ കഴിയില്ലെന്നുമാണ് കമ്മീഷന്‍ പറയുന്നത്.