ട്രായ് പിടിമുറുക്കുന്നു; വോഡഫോണിനും എയർടെല്ലിനും ഒപ്പം ഐഡിയയ്ക്കും കിട്ടിയത് മുട്ടന്‍ പണി !

വെള്ളി, 26 മെയ് 2017 (09:16 IST)
ടെലികോം സേവന ദാതാക്കൾക്ക് മുട്ടന്‍ പണി നല്‍കി ട്രായ്. വിവേചനമുള്ള തരത്തിലെ താരിഫ് നിരക്കുകള്‍ നൽകുന്നത് അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് ട്രായ് മുന്നോട്ടുവെച്ചത്. ഒരേ കാറ്റഗറിയിലുള്ളാ ഉപയോക്കാക്കൾക്ക് വ്യത്യസ്ത താരിഫ് നിരക്കുകള്‍ ലഭ്യമാക്കരുതെന്നും ഏഴ് ദിവസത്തിനുള്ളിൽ എല്ലാ പ്ലാനുകളും ട്രായിയെ അറിയിക്കണമെന്നും നിർദേശത്തില്‍ പറയുന്നു. 
 
ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓർഡറിലെ പത്താം ക്ലോസ് അനുസരിച്ച് ഒരേ വിഭാഗത്തില്‍പ്പെടുന്ന ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന താരിഫ് പ്ലാനുകളിൽ വിവേചനം പാടില്ലെന്ന ചട്ടം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കൾക്ക് ട്രായ് അയച്ചുനൽകിയ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക