ടിവി‌എസ് മോട്ടോറിന്റെ അറ്റാദായം ഇടിഞ്ഞു

വെള്ളി, 27 ജൂലൈ 2012 (17:44 IST)
PRO
PRO
ടിവി‌എസ് മോട്ടോര്‍ കമ്പനിയുടെ അറ്റാദായത്തില്‍ ഇടിവ്. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 13.10 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ അറ്റാദായം 51.10 കോടി രൂപയായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ 58.80 കോടി രൂപയായിരുന്നു.

കമ്പനിയുടെ അറ്റവരുമാനത്തില്‍ 4.22 ശതമാനം വര്‍ധനയുണ്ടായി. അറ്റവരുമാനം 1,819.75 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍‌വര്‍ഷം ഇത് 1,746.03 കോടി രൂപയായിരുന്നു.

വെബ്ദുനിയ വായിക്കുക