പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സ് വില വര്‍ധിപ്പിക്കുന്നു. നാനോ ഒഴികയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കുകയെന്ന് കമ്പനി അറിയിച്ചു. 36,000 വരെ വില വര്‍ധനയുണ്ടാകും.
ഏപ്രില്‍ ഒന്ന് മുതലാകും വില വര്‍ധന പ്രാബല്യത്തില്‍ വരിക. നിര്‍മ്മാണച്ചിലവ് വര്‍ധിച്ചതാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കാരണമെന്ന് കമ്പനി പറയുന്നു.
പുതുക്കിയ തീരുമാനപ്രകാരം ഇന്‍ഡിഗയ്ക്ക് 7,000 മുതല്‍ 9,000 രൂപ വരെയും വിസ്റ്റയും ഇന്‍ഡിഗോ സിഎസിനും 8,000 മുതല്‍ 11,000 രൂപ വരെയും മാന്‍സ 10,000 മുതല്‍ 15,000 വരെയുമാണ് വില വര്‍ധിക്കുക.