ക്രോസോവര്‍ ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഹ്യുണ്ടായ് കോന !

Webdunia
വെള്ളി, 9 ജൂണ്‍ 2017 (09:43 IST)
പുതിയൊരു ക്രോസോവറുമായി ഹ്യുണ്ടായ് എത്തുന്നു. ഐ20 എന്ന പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ‘കോന’ എന്ന ക്രോസോവറുമായാണ് കമ്പനി എത്തുന്നത്.  ഒറ്റ നോട്ടത്തില്‍ ഐ20 തന്നെയാണെന്ന്  തോന്നിക്കുമെങ്കിലും നിരവധി മാറ്റങ്ങളുമായാണ് കോന എത്തുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ കോന ഈ വര്‍ഷം തന്നെ അന്താരാഷ്ട്ര വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഹവായ് ദ്വീപ സമൂഹത്തിലെ മനോഹര ദ്വീപിന്റെ പേരാണ് കോന. അന്താരാഷ്ട്ര വിപണിയില്‍ എത്തിയ ഉടനെ വാഹനം ഇന്ത്യയിലുമെത്തും. 1.0 ലിറ്റര്‍  പെട്രോള്‍ എഞ്ചിനും 1.6 ഡീസല്‍ എഞ്ചിനുകളായിരിക്കും കോനയ്ക്ക് കരുത്തേകുക. മൂന്നുവര്‍ഷം മുമ്പ് നടന്ന ജനീവ ഓട്ടോഷോയിലാണ് കോനയുടെ കണ്‍സപ്റ്റ് ഡിസൈന്‍ ഹ്യുണ്ടായ് അവതരിപ്പിച്ചത്. കോന അവതരിപ്പിക്കപ്പെടുന്ന നിമിഷത്തിനായി കാത്തിരിക്കുകാണ് ക്രോസോവര്‍ പ്രേമികള്‍. 
Next Article