ക്രൂഡ് ഓയില്‍ വിലയില്‍ കുറവ്

വെള്ളി, 30 മാര്‍ച്ച് 2012 (14:31 IST)
PRO
PRO
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. മെയ് കരാറിലേക്കുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡിന് വില ബാരലിന് 2.63 ഡോളര്‍ കുറഞ്ഞു. ബ്രന്റ് ക്രൂഡിന് വില ബാരലിന് 1.77 ഡോളറും കുറഞ്ഞു.

അമേരിക്കയും യൂറോപ്പും കൂടുതല്‍ ക്രൂഡ് വിപണിയിലെത്തിക്കുന്നതിനായി രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ക്രൂഡ് ഓയിലിന് വില കുറഞ്ഞത്.

ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അടുത്തിടെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക