കേന്ദ്രസര്‍ക്കാര്‍ കടുത്ത ധനനിയന്ത്രണ നടപടികള്‍ക്ക് ഒരുങ്ങുന്നു. ധനക്കമ്മി കുറയ്ക്കാനാണ് ധനനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സബ്സിഡി ഇനത്തിലുള്ള ചെലവുകള്‍ വര്‍ധിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിനെ കടുത്ത ധനനിയന്ത്രണ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്
ചെലവുകള്‍ വെട്ടിക്കുറച്ച് ധനസ്ഥിതി സാധാരണ നിലയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യരണ്ട് മാസങ്ങളില്‍ തന്നെ സര്‍ക്കാരിന്റെ ധനകമ്മി 1.80 ലക്ഷം കോടി രൂപയായി വര്‍ധിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമായി താഴാനിടയുണ്ടാന്നാണ് കരുതുന്നത്.
ഇത് നികുതി വരുമാന സമാഹരണ രംഗത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിലെ വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വകേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി ബാധ്യത ഗണ്യമായി കൂട്ടാന്‍ ഇടയുണ്ട്.