പുതിയ സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യയില്‍ കാറുകള്‍ക്ക് വിലകൂടുന്നു. മാരുതി - സുസുകി ഇതിനകം തന്നെ അവരുടെ മോഡലുകള്‍ക്ക് വിലകൂട്ടി. അയ്യായിരം മുതല്‍ പതിനായിരം വരെയാണ് വര്‍ധന.
ഹ്യുണ്ടായിയും അടുത്തയാഴ്ച വില കൂട്ടുമെന്ന് കമ്പനി വക്താവ് അറിയിച്ചു. കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ എ സ്റ്റാര്‍ 10000 രൂപ കൂടി. എസ് എക്സ് 4 സിഡാന്റെ എല്ലാ മാതൃകകള്‍ക്കും 9000 രൂപയാണ് വര്‍ധിപ്പിച്ചത്. സ്വിഫ്റ്റ് പെട്രോള്‍ എല്‍എക്സ്‌ഐക്ക് 5000 രൂപ കൂട്ടി. വിഎക്സ്‌ഐ, സെഡ്‌എക്സ്‌ഐ എന്നിവക്കും അതിന്റെ ഡീസല്‍ ഇനങ്ങള്‍ക്കും 6000 രൂപ കൂടും.
എന്നാല്‍ സാധാരണക്കാര്‍ക്കുള്ള കാര്‍ മോഡലുകളില്‍ വലിയ വില വ്യത്യാസം ഉണ്ടാവില്ല. 800, ഓംനി, ആള്‍ട്ടോ, വാഗണര്‍, സെന്‍ എസ്റ്റിലൊ, ജിപ്സി, വെര്‍സ, സുവ്, ഗ്രാന്‍ഡ് വിറ്ററ എന്നീ മോഡലുകള്‍ക്ക് വില കൂട്ടുന്നില്ല എന്നറിയുന്നു.