കാര്‍ കയറ്റുമതിയില്‍ വര്‍ധന

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2011 (18:35 IST)
രാജ്യത്തെ കാര്‍ കയറ്റുമതിയില്‍ വര്‍ധന. ജൂലൈയില്‍ രാജ്യത്ത് നിന്നുള്ള യാത്രാ കാറുകളുടെ കയറ്റുമതിയില്‍ 40.83 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദേശവിപണിയില്‍ 48,091 യൂണിറ്റ് ഇന്ത്യന്‍ കാറുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‍ചേര്‍സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേമാസം 34,149 യൂണിറ്റുകളായിരുന്നു വിദേശവിപണിയില്‍ വിറ്റഴിച്ചത്.

ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ കാറുകള്‍ക്ക് ആവശ്യം വര്‍ധിച്ചതാണ് കയറ്റുമതി വര്‍ധിക്കാന്‍ കാരണമായത്.