കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

ചൊവ്വ, 15 ഒക്‌ടോബര്‍ 2013 (09:11 IST)
PRO
ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി.

പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ഒരു മാസത്തിനിടെ ഇത് ഒമ്പതാം തവണയാണ് കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം പിടിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി അഞ്ച് ദിവസം മുമ്പ് മലപ്പുറം സ്വദേശി പിടിയിലായിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ 50 കിലോയില്‍ അധികം അനധികൃത സ്വര്‍ണമാണ് കരിപ്പൂരില്‍ പിടികൂടിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക