കയ്യില്‍ കാശുണ്ടെങ്കില്‍ മാത്രം നഗരങ്ങളില്‍ചെന്ന് രാപാര്‍ക്കാം

ചൊവ്വ, 26 ഫെബ്രുവരി 2013 (10:04 IST)
PRO
കൊച്ചിയും ഡല്‍ഹിയും മുംബൈയും ഉള്‍പ്പെടെ 18 പ്രമുഖ നഗരങ്ങളില്‍ വീടുകളുടെ വിലയില്‍ വന്‍ വര്‍ധനയെന്ന് നാഷനല്‍ ഹൗസിംഗ് ബാങ്. ഒക്ടോബര്‍-ഡിസംബര്‍ ക്വാര്‍ട്ടറിലാണ് ഈ വര്‍ധനവ് വന്നിരിക്കുന്നത്.

മുംബൈയിലും ഡല്‍ഹിയിലുമാണ് വിലയില്‍ ഏറ്റവും വര്‍ധനയുണ്ടാത്-9.6%. കൊച്ചിയില്‍ വില ഉയര്‍ന്നത് 8.8 ശതമാനമാണ്.

എന്‍എച്ച്ബി റെസിഡെക്സില്‍ പരിഗണിക്കപ്പെട്ട 20 നഗരങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് വിലയില്‍ കുറവുണ്ടായത്. കൊല്‍ക്കത്തയിലും പറ്റ്നയിലും വില 9.4% ഉയര്‍ന്നു,ചെന്നൈ (0.6), അഹമ്മദാബാദ് (6.1%), ഗോഹട്ടി (5.1), ഭോപാല്‍ (4.9), ഭുവനേശ്വര്‍ (2.4),
ജയ്പുര്‍ (2.4), വിജയവാഡ (2.2), പൂനെ (2), സൂറത്തില്‍ 8.7%. ബംഗളൂരു (8.2%), ലക്നൗ (8%), ഹൈദരാബാദ് (7.1%), ലുധിയാന (6.5%), എന്നിങ്ങനെയാണ് നഗരങ്ങളില്‍ വില ഉയര്‍ന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക