ഐ‌ആര്‍‌സിടിസിയില്‍ മിനുട്ടില്‍ 7200 ടിക്കറ്റുകള്‍!

Webdunia
ചൊവ്വ, 28 മെയ് 2013 (11:53 IST)
PRO
PRO
ടിക്കറ്റ് ബുക്കിംഗ് സംവിധാനം കാര്യക്ഷമമാക്കാന്‍ ഐ‌ആര്‍‌സിടിസിയില്‍ അടിമുടി പരിഷ്കാരങ്ങള്‍. 100 കോടി മുടക്കിയാണ് പുതിയ പരിഷ്കാരങ്ങള്‍ വരുത്തുന്നത്. ഇത് നിലവില്‍ വന്നാല്‍ മിനുട്ടില്‍ 7200 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ ഇതുവഴി സാധ്യമാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

നിലവില്‍ ഐആര്‍സിടിസി സൈറ്റില്‍ നിന്ന് മിനിറ്റില്‍ 2000ടിക്കറ്റുകള്‍ വരെ മാത്രമാണ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഒരു വര്‍ഷം ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ 55 ശതമാനത്തോളവും ഐആര്‍സിടിസി സൈറ്റ് വഴിയാണെന്നാണ് കണക്ക്.

എന്നാല്‍ ബുക്കിംഗില്‍ നേരിടുന്ന പ്രശ്നങ്ങള്‍ മൂലം എന്നും പരാതി ഉയരുന്ന സാഹചര്യത്തിലാണ് സൈറ്റ് കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്.