ഐഡിയയുടെ അറ്റാദായത്തില്‍ 43% വര്‍ദ്ധന

Webdunia
ബുധന്‍, 26 ജനുവരി 2011 (13:21 IST)
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ള ഐഡിയ സെല്ലുലാറിന്റെ അറ്റാദായത്തില്‍ വര്‍ദ്ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം‌പാദത്തില്‍ 43 ശതമാനമായാണ് അറ്റാദയം വര്‍ദ്ധിച്ചിരിക്കുന്നത്.

മുന്‍‌വര്‍ഷത്തില്‍ 170 കോടി രൂ‍പ അറ്റാദായമുണ്ടായിരുന്നത് ഇപ്പോള്‍ 240 കോടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2010 ഡിസംബറില്‍ അവസാനിച്ച മൂന്നാം‌പാദത്തില്‍ ഐഡിയ 3,955 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയത്. മുന്‍‌വര്‍ഷത്തില്‍ ഇത് 3,149 കോടി രൂപയായിരുന്നു.

സ്ഥിരമായുള്ള ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി 168 രൂപയാണ് വരുമാനം. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 7.6 മില്യണ്‍ വരിക്കാരാണ് വര്‍ദ്ധിച്ചു. പരസ്യത്തിനായി ചിലവഴിക്കുന്ന തുകയില്‍ 2.5 ശതമാനത്തിന്റെ( വരുമാനത്തിന്റെ ശരാശരി കണക്കില്‍) വര്‍ദ്ധനവുണ്ടായതായും കമ്പനി അധികൃതര്‍ അറിയിച്ചു.