രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഓസ്ട്രേലിയന്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഇന്‍ഷ്വറന്‍സ് ഓസ്ട്രേലിയന്‍ ഗ്രൂപ്പും ചേര്‍ന്നുള്ള ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തുടക്കത്തിലെ പ്രീമിയം തുകയിലൂടെയുള്ള വരുമാനം 400 കോടി രൂപയിലേറെയായി ഉയര്‍ത്താന്‍ ലക്‍ഷ്യമിടുന്നു.
ബാങ്ക് ഓഫ് ബറോഡ, ആന്ധ്രാ ബാങ്ക് എന്നിവരും യു.കെ ആസ്ഥാനമായുള്ള ലീഗല്‍ ആന്‍റ് ജനറല്‍ ഗ്രൂപ്പും ചേര്‍ന്നുള്ള ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പ്രീമിയം വഴിയുള്ള വരുമാനത്തിന്‍റെ ഏകദേശം ഇരട്ടി വരും എസ്.ബി.ഐ സഖ്യത്തിന്‍റെ പ്രീമിയം തുക. ബി.ഒ.ബി-ആന്ധ്രാ ബാങ്ക് എന്നിവരുടെ വരുമാനമാവട്ടെ 220 കോടി രൂപയാണ്.
എസ്‌ബിഐ സംയുക്ത സംരംഭത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി പങ്കാളിത്തം 74 ശതമാനമാണ്. ഐ.എ.ജിയുടേത് 26 ശതമാനവും. ഒരു വിദേശ കമ്പനിക്ക് രാജ്യത്തെ ഇന്‍ഷ്വറന്‍സ് രംഗത്ത് പരമാവധി മുടക്കാവുന്ന മുതലാണിത്.
എസ്.ബി.ഐയുടെയും അതിന്‍റെ സഹ ബാങ്കുകളുടെയും വിവിധ ശാഖകളിലൂടെ ഈ രംഗത്തെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ലക്‍ഷ്യമിടുന്നത്.