ന്യൂയോര്‍ക്ക്: ആഗോള എണ്ണ വില വീണ്ടും 140 ഡോളറിനു മുകളിലെത്തി.
ഒപെക് പ്രസിഡന്‍റ് എണ്ണ വില ഇക്കൊല്ലം തന്നെ വീപ്പയ്ക്ക് 150 ഡോളറിനു മുകളിലെത്തുമെന്ന് അറിയിച്ചതിനൊപ്പം എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ ലിബിയ തീരുമാനിച്ചതുമാണ് എണ്ണ വില വീണ്ടും റിക്കോഡിലെത്താന്‍ സഹായിച്ചത്.
അമേരിക്കന്‍ വിപണിയില്‍ എണ്ണ വില 140.39 ഡോളര്‍ എന്ന നിലയിലേക്കുയര്‍ന്നിട്ടുണ്ട്. ഒറ്റയടിക്ക് 5.53 ഡോളര്‍ നിരക്കിലാണ് വ്യാഴാഴ്ച വര്‍ദ്ധനയുണ്ടായത്.
അതേ സമയം ലണ്ടന്‍ വിപണിയിലെ വിലയാവട്ടെ 140.39 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഒപെക് പ്രസിഡന്‍റ് ഛകിബ് ഖെലീല്‍ പറഞ്ഞത് ഇക്കൊല്ലം എണ്ണ വില വീപ്പയ്ക്ക് 150 ഡോളറിനും 170 ഡോളറിനും ഇടയ്ക്ക് ഉയരുമെന്നാണ്. എന്നാല്‍ ഇത് 200 ഡോളറാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ എണ്ണ ലഭ്യത മതിയാവുന്നതാണെന്നും അതിനാല്‍ രാജ്യത്തെ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണെന്നും ലിബിയയിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ തലവന്‍ പറഞ്ഞതും ആഗോള എണ്ണ വിപണിയില്‍ വില വര്‍ദ്ധിക്കാന്‍ കാരണമായി ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.