ലോകത്തിലെ ഏറ്റവും സാമ്പത്തികവളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ നാല്‍പ്പത്തിയാറാമത് ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകം സാമ്പത്തികപ്രതിസന്ധിയലകപ്പെട്ടപ്പോഴും ഇന്ത്യ സാമ്പത്തികരംഗത്ത് മികച്ച പ്രകടനം നടത്തിയിരുന്നു. കുറഞ്ഞ വളര്‍ച്ചാനിരക്കും ,കുറഞ്ഞ നിക്ഷേപവുമുള്ള കാലം നമ്മുടെ രാജ്യത്ത് അസ്തമിച്ചുകഴിഞ്ഞു. നമ്മുടെ ഇപ്പോഴത്തെ നിക്ഷേപവും നിരക്കുകളും കണക്കിലെടുക്കുമ്പോള്‍ വളര്‍ച്ചാനിരക്ക് ഇരട്ടയക്കത്തിലെത്തിക്കാനും അത് നിലനിര്‍ത്താനുമാകുമെന്ന് ആത്മവിശ്വാസം കൈവരുന്നു. -പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ വളര്‍ച്ചാനിരക്ക് മെച്ചപ്പെട്ടതില്‍ രാജ്യത്തെ ഗ്രാമങ്ങള്‍ക്കും നിര്‍ണ്ണായക പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.