വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്മാർട്ട്ഫോൺ വിപണികളിൽ മികച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞ ലീകോയുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. എൽ ഇ 1 എസിനു പിറകെ വന്ന എൽഇ 2, എൽഇ മാക്സ് 2 എന്നീ മികച്ച ഫീച്ചറുകളുള്ള ഹാൻഡ്സെറ്റുകളാണ് ലീകോ വീണ്ടും പുറത്തിറക്കിയിരിക്കുന്നത്.
എൽഇ 2 മോഡൽ സ്മാര്‍ട്ട്ഫോണില്‍ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണുള്ളത്. 5.5 ഇഞ്ച് അൾട്രാ ലൈറ്റ് മെറ്റൽ യുനിബോഡിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഫോണില്‍ 16 മെഗാപിക്സൽ പിൻ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ, ക്വാൽകം സ്നാപ്ഡ്രാഗൻ 652 പ്രോസ്സസർ, എൽഇ ടച്ച്, സൂപ്പർ ചാർജ്, 4ജി ഡ്യുവൽ സിം എന്നീ ഫീച്ചറുകളാണുള്ളത്.
അതേസമയം, എൽഇ മാകസ് 2ൽ 4ജിബിയാണ് റാം. 32 ജിബി സ്റ്റോറേജ് തന്നെയാണ് ഈ ഫോണിനും ഉള്ളത്. കൂടാതെ ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസ്സസർ, 21 മെഗാപിക്സൽ പിൻ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ, സൂപ്പർ ചാർജ്, എൽഇ ടച്ച്, 4ജി ഡ്യുവൽ സിം, 5.7 ഇഞ്ച് 2കെ ഡിസ്പ്ലെ, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമുണ്ട്.
എൽഇ 2വിന്റെ വില 11,999 രൂപയും എൽഇ മാകസ് 2വിന്റേത് 22, 999 രൂപയുമാണ്. നിരവധി ഓഫറുകളുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്ന ഈ പുതിയ ഹാന്‍ഡ്സെറ്റുകള്‍ ജൂൺ 28 മുതല്‍ ഫ്ലിപ്കാർട്ട് വഴിയാണ് വിതരണം ചെയ്യുന്നത്. ഹാന്‍ഡ്സെറ്റുകള്‍ക്കായുള്ള ബുക്കിങ്ങ് ആരംഭിച്ചു.