ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷമണിഞ്ഞത് 1067 ടണ്‍ സ്വര്‍ണം

വെള്ളി, 31 ഓഗസ്റ്റ് 2012 (13:28 IST)
PRO
PRO
ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി ചെയ്തത് 1067 ടണ്‍ സ്വര്‍ണം. 2011-12സാമ്പത്തിക വര്‍ഷത്തില്‍ 1,067 ടണ്‍ സ്വര്‍ണ ഇറക്കുമതിയുമായാണ് ഇന്ത്യ റെക്കാഡ് നേട്ടം കൈവരിച്ചത്. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 969 ടണ്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയാണുണ്ടായിരുന്നത്. 2009-10 വര്‍ഷത്തിലിത് 850 ടണ്ണായിരുന്നു. അതേസമയം മുന്‍വര്‍ഷത്തെ ആദ്യ മൂന്നുമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ 18 ശതമാനത്തിലധികം കുറവുണ്ടായെന്ന് ധനകാര്യ സഹമന്ത്രി എസ് എസ് പളനിമാണിക്യം പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 204 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതിയിലൂടെ എത്തിയത്.

ഇന്ത്യപ്രതിവര്‍ഷം രണ്ടു ടണ്‍ സ്വര്‍ണ്ണം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ആറുമാസത്തിലധികം വിദേശത്തു താമസിച്ചതിനു ശേഷം മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നിശ്ചിത കസ്‌റ്റംസ് തീരുവ അടച്ച് ഒരു കിലോ സ്വര്‍ണ്ണം വരെ കൊണ്ടുവരാനും അനുമതി നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക