ടെലികോം സെക്‌ടറിലെ വമ്പൻ പ്രഖ്യാപനതോടെ പുത്തൻ ഉണർവാണ് ടെലികോം സ്റ്റോക്കുകൾക്ക് ഇന്നുണ്ടായത്. ഐഡിയ 25 ശതമാനത്തിലേറെ നേട്ടം കൊയ്‌തു. ഐടിസി 7.45ശതമാനംഉയർന്ന് 232 നിലവാരത്തിലെത്തി. ഇൻഡസിൻഡ് ബാങ്ക് 7.33ശതമാനവും എസ്ബിഐ 3.39ശതമാനവും നേട്ടത്തിലാണ്. ഈ വർഷം തുടക്കംമുതലുള്ള കണക്കെടുത്താൽ സെൻസെക്‌സിലെ നേട്ടം 24ശതമാനത്തോളമാണ്.
ഇക്കാലയളവിൽ 11,200 പോയന്റിലേറെ സെൻസെക്‌സ് ഉയർന്നു.നിഫ്റ്റിയാകട്ടെ 25.70ശതമാനവും നേട്ടമുണ്ടാക്കി. ഒരുവർഷത്തിനിടെ സെൻസെക്‌സിലെ നേട്ടം 50ശതമാനത്തിലേറെയാണ്. കഴിഞ്ഞമാർച്ചിലെ കതർച്ചക്കുശേഷം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വർധന 159 ലക്ഷം കോടി(155.60ശതമാനം)യിലേറെ രൂപയാണ്.