ആറാം ദിനവും തകർന്ന് ഓഹരിവിപണി, 588 പോയിന്റ് നഷ്ടത്തിൽ സെൻസെക്‌സ് 46,285ൽ ക്ലോസ് ചെയ്‌തു

Webdunia
വെള്ളി, 29 ജനുവരി 2021 (17:02 IST)
വിപണിയിലെ ചാഞ്ചാട്ടത്തിനൊടുവിൽ ഉച്ചയ്‌ക്ക് ശേഷം സെൻസെക്‌സ് തകർന്നു. സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ വെച്ചതിനുപിന്നാലെയാണ് വിപണി കൂടുതല്‍ നഷ്ടത്തിലായത്. സെന്‍സെക്‌സ് 589 പോയന്റ് നഷ്ടത്തില്‍ 46,285.77ലും നിഫ്റ്റി 183 പോയിന്റ് താഴ്‌ന്ന് 13,634.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള വിൽപന സമ്മർദ്ദത്തെ തുടർന്ന് തുടർച്ചയായ ആറാം ദിനമാണ് വിപണി നഷ്ടത്തിൽ അവസാനിക്കുന്നത്.937 പോയന്റാണ് കഴിഞ്ഞദിവസം സെന്‍സെക്‌സിന് നഷ്ടമായത്. അതേസമയം മൂലധനം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത സാമ്പത്തിക സര്‍വെയില്‍ ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്ന് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി.വാഹന സൂചിക മൂന്നുശതമാനവും ഫാര്‍മ, ലോഹ സൂചികകള്‍ രണ്ടുശതമാനംവീതവും താഴെപ്പോയി. 

അനുബന്ധ വാര്‍ത്തകള്‍

Next Article