നി‌ഫ്‌റ്റി 14,300 താഴെ ക്ലോസ് ചെയ്‌തു, സെൻസെക്‌സിൽ 470 പോയിന്റ് നഷ്ടം

തിങ്കള്‍, 18 ജനുവരി 2021 (17:46 IST)
ഓഹരിവിപണിയിൽ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 470.40 പോയന്റ് നഷ്ടത്തില്‍ 48,564.27ലും നിഫ്റ്റി 152.40 പോയന്റ് താഴ്ന്ന് 14,281.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ബിഎസ്ഇയിലെ 2074കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 900 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 144 ഓഹരികള്‍ക്ക് മാറ്റമില്ല.യുപിഎല്‍, റിലയന്‍സ്, ടൈറ്റാന്‍ കമ്പനി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 
 
എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു. ലോഹ സൂചിക നാലുശതമാനം താഴ്ന്നു. വാഹനം, പൊതുമേഖല ബാങ്ക്, ഫാര്‍മ സൂചികകള്‍ രണ്ടുശതമാനവും നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്ക് രണ്ടുശതമാനവും നഷ്ടമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍