ഓഹരി വിപണി കുതിച്ചു, നിഫ്റ്റി 8500ന് മുകളില്‍

Webdunia
വെള്ളി, 31 ജൂലൈ 2015 (16:36 IST)
മാസാവസാനത്തില്‍ ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 409.21 പോയന്റ് നേട്ടത്തില്‍ 28114.56ലും നിഫ്റ്റി 111.05 പോയന്റ് ഉയര്‍ന്ന് 8532.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1650 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1222 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എസ്ബിഐ, കോള്‍ ഇന്ത്യ എന്നിവ അഞ്ച് ശതമാനം നേട്ടമുണ്ടാക്കി. ലുപിന്‍, ഹീറോ മോട്ടോഴ്‌സ് തുടങ്ങിയവയും നേട്ടത്തിലായിരുന്നു. ഭേല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.