സെന്‍സെക്‌സ് 323 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 8600ന് മുകളില്‍

Webdunia
ബുധന്‍, 22 ജൂലൈ 2015 (16:15 IST)
മികച്ച നേട്ടത്തോടെയാണ് ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 322.79 പോയന്റ് നേട്ടത്തില്‍ 28504.93ലും നിഫ്റ്റി 104.05 പോയന്റ് ഉയര്‍ന്ന് 8633.50ലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരം തുടങ്ങിയപ്പോള്‍ വിപണി നഷ്ടത്തിലായിരുന്നെങ്കിലും അല്‍പ്പസമയത്തിനുള്ളില്‍ നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു.

1755 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1071 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. റിലയന്‍സ്, എംആന്റ്എം, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.