ഓഹരി വിപണിയില്‍ കുതിച്ചുകയറ്റം
ഗ്രീസ് കടപ്രതിസന്ധി സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ധാരണയായത് രാജ്യത്തെ ഓഹരി വിപണികള്‍ക്ക് കരുത്തായി. സെന്‍സെക്‌സ് 299.79 പോയന്റ് നേട്ടത്തില്‍ 27961.18ലും നിഫ്റ്റി 99.10 പോയന്റ് നേട്ടത്തില്‍ 8459.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1781 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1022 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, ഐടി ഓഹരികളാണ് പ്രധാനമായും മികച്ച നേട്ടമുണ്ടാക്കിയത്. ഗെയില്‍, എച്ച്ഡിഎഫ്‌സി, മാരുതി, എന്‍ടിപിസി, വിപ്രോ തുടങ്ങിയ നേട്ടത്തിലും ഒഎന്‍ജിസി, എല്‍ആന്റ്ടി, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.