ഓഹരിവിപണി തിരിച്ചുകയറുന്നു

വ്യാഴം, 18 ഡിസം‌ബര്‍ 2014 (12:13 IST)
കുറച്ചു ദിവസങ്ങളായി തുടരുന്ന തകര്‍ച്ചയ്ക്കുശേഷം ഓഹരി വിപണിയില്‍ ഉണര്‍വ്വ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 343 പോയന്റുയര്‍ന്ന് 27053ലെത്തി. 110 പോയന്റ് നേട്ടത്തോടെ 8140ത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

അതേസമയം രൂപയുടെ മൂല്യത്തിലും വര്‍ദ്ധനവുണ്ടായി. ആദ്യവ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ 26 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 63.35 ആണ് രൂപയുടെ മൂല്യം. ഓഹരിവിപണിയിലെ ഉണര്‍വ്വ് ബാങ്കിംഗ് ഓഹരികള്‍ക്ക് കുതിപ്പായി.

എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ മൂന്ന് ശതമാനം നേട്ടത്തിലാണ്. ടാറ്റ പവര്‍, സെസ സ്റ്റെര്‍ലൈറ്റ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയാണ് നേട്ടത്തിലുള്ള മറ്റ് ഓഹരികള്‍. ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക