ഓഹരി വിപണിയില്‍ ഉണര്‍വ്

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (13:57 IST)
രണ്ടു ദിവസത്തെ തുടര്‍ച്ചായായ നഷ്ടത്തിനു ശേഷം ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായിരിക്കുന്നു. ആഗോള പരമായി ഓഹരി വിപണിയിലുണ്ടായ മാറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും ഉണര്‍വുണ്ടാകാന്‍ കാരണം.

സെന്‍സെക്സ് 115.31 ഉയര്‍ന്ന് ഇപ്പോള്‍ 22581.50 എന്ന നിലയിലാണ്. അതേ സമയം നിഫ്റ്റി 38.40 ഉയര്‍ന്ന് 6753.65 എന്ന നിലയിലും സ്ഥിതി മെച്ചപ്പെടുത്തി.

0.51 ശതമാനം ഉയര്‍ച്ചയാണ് സെന്‍സെക്സ് കൈവരിച്ചതെങ്കില്‍ നിഫ്റ്റി 0.57 ശതമാനം പുരോഗതി കാണിച്ചു.