സെന്‍സെക്‌സ് 65,000ത്തിലേയ്ക്ക്, 3 ദിവസം കൊണ്ട് 1,800 പോയന്റ് മുന്നേറ്റം

Webdunia
വെള്ളി, 30 ജൂണ്‍ 2023 (20:02 IST)
ദുര്‍ബലമായ അഗോള പ്രവണതകള്‍ മറികടന്ന് മൂന്നാമത്തെ ദിവസവും കുതിച്ച് സൂചികകള്‍. മൂന്ന് ദിവസത്തിനിടെ സെന്‍സെക്‌സ് 1,800ലേറെ പോയന്റ് നേട്ടമുണ്ടാക്കി.
 
വെള്ളിയാഴ്ചയിലെ വ്യാപരത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. സെന്‍സെക്‌സ് 64,768 പോയന്റും നിഫ്റ്റി 19,200 പോയന്റും വ്യാപരത്തിനിടെ ഉയര്‍ണ്ണു. ഒടുവില്‍ സെന്‍സെക്‌സ് 64,718ലും നിഫ്റ്റി 19,189ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മാര്‍ച്ചിലെ താഴ്ചയില്‍ നിന്ന് സൂചികകള്‍ 13 ശതമാനത്തിലേറെ ഉയരുകയും ചെയ്തു. വിദേശനിക്ഷേപകരുടെ സാന്നിധ്യമാണ് നേട്ടത്തിന് പിന്നില്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article