സെൻസെക്സിൽ 774 പോയിൻ്റ് നഷ്ടം, നിഫ്റ്റി 17,900ന് താഴെ ക്ലോസ് ചെയ്തു

ബുധന്‍, 25 ജനുവരി 2023 (18:35 IST)
കനത്ത വില്പന സമ്മർദ്ദത്തിൽ സൂചികകൾ ഒരു ശതമാനത്തോളം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ധനകാര്യം,എണ്ണ,വാതകം,ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലാണ് പ്രധാനമായും സമ്മർദ്ദമുണ്ടായത്. സെന്‍സെക്‌സ് 773.69 പോയന്റ് താഴ്ന്ന് 60,205.06ലും നിഫ്റ്റി 226.30 പോയന്റ് നഷ്ടത്തില്‍ 17,892ലും വ്യാപാരം അവസാനിപ്പിച്ചു.
 
നിഫ്റ്റി ബാങ്ക് സൂചിക 2.5 ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക് സൂചിക 3.5 ശതമാനവും ഫാർമ,ഐടി സൂചികകൾ ഒരു ശതമാനവും നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.8 ശതമാനം നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍