വില്പനസമ്മർദ്ദത്തിൽ വീണടിഞ്ഞ് വിപണി, സെൻസെക്സിൽ 872 പോയൻ്റ് തകർച്ച

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (18:30 IST)
കനത്ത വില്പനസമ്മർദ്ദത്തിൽ രണ്ടാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 872.28 പോയൻ്റ് താഴ്ന്ന് 58,773.87ലും നിഫ്റ്റി 267.80 പോയൻ്റ് നഷ്ടത്തിൽ 17,490.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ആഗോളതലത്തിൽ മാന്ദ്യ സൂചനകൾ വീണ്ടും രൂപപ്പെട്ടതാണ് വിപണിയെ ബാധിച്ചത്. ഏഷ്യൻ,യൂറോപ്യൻ സൂചികകളെല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ്. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് വിപണിയിൽ ശുഭ സൂചനയാണെങ്കിലും യുഎസ് ബോണ്ട് ആദായത്തിലുണ്ടായ വർധന ഇന്ത്യൻ വിപണിയേയും പ്രതികൂലമായി ബാധിച്ചേക്കും. ഇന്ന് എല്ലാ സെക്ടറുകളിലും വില്പന സമ്മർദ്ദം പ്രകടമായിരുന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ ഒരു ശതമാനം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍