തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിന് ശേഷം സൂചികകൾ ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 35.78 പോയന്റ് താഴ്ന്ന് 58,817.29ലും നിഫ്റ്റി 9.70 പോയന്റ് നഷ്ടത്തില്‍ 17,534.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ രണ്ട് ശതമാനവും ക്യാപിറ്റൽ ഗുഡ്സ് ശതമാനവും നേട്ടമുണ്ടാക്കി. ഐടി സൂചിക നഷ്ടം നേരിടുകയും ചെയ്തു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളും നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.