സെൻസെക്‌സ് വീണ്ടും 50,000ത്തിലേക്ക്, ഓഹരി വിപണിയിൽ രണ്ടാം ദിനവും കുതിപ്പ്, ആയിരത്തിലധികം പോയിന്റ് നേട്ടം

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2021 (12:49 IST)
ബജറ്റിന്റെ ചുവട് പിടിച്ച് രണ്ടാം ദിവസവും ഓഹരിവിപണിയിൽ മുന്നേറ്റം. വ്യാപരത്തിന്റെ തുടക്കത്തിൽ തന്നെ ബോംബെ ഓഹരിസൂചികയായ സെൻസെക്‌സ് ആയിരത്തിലധികം പോയിന്റ് ഉയർന്ന് 50,000 പോയിന്റിന്റെ അടുത്തെത്തി. 350 പോയിന്റിന്റെ നേട്ടമാണ് നിഫ്‌റ്റിയിൽ ഉണ്ടായത്.
 
അടിസ്ഥാന സൗകര്യവികസനം ഉൾപ്പടെ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുന്നതിനായുള്ള നിർദേശങ്ങൾ ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ഓഹരിവിപണിയിൽ മുന്നേറ്റം. ഇന്നലെ സെൻസെക്‌സ് ഒരു ഘട്ടത്തിൽ 2000 പോയിന്റിന് മുകളിൽ ഉയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article