വിപണി കൈയ്യടക്കി കരടികൾ, സമീപകാലത്തെ വലിയ തകർച്ച: നിക്ഷേപകർക്ക് നഷ്ടമായത് ഒമ്പത് കോടിയിലേറെ

Webdunia
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (16:33 IST)
സമീപകാലത്തെ ഏറ്റവും വലിയ തകർച്ച നേരിട്ട് ഓഹരിവിപണി. 2021 ഏപ്രിലിനുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും തകര്‍ന്നടിയുന്നത് ഇതാദ്യം. 9 ലക്ഷം കോടിയിലധികമാണ് ഒരൊറ്റ ദിവസം വിപണിയിൽ നഷ്ടമായത്.
 
2020 ഏപ്രിലിനുശേഷം ഇതാദ്യമായി ചൈന വായ്പാ നിരക്കില്‍ കുറവുവരുത്തിയതാണ് വിപണിയില്‍ ആശങ്കയുണ്ടാക്കിയത്. കൂടാതെ ആഗോളതലത്തിൽ ഒമിക്രോൺ കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയേക്കും എന്ന ആശങ്കയും വിപണിയുടെ തകർച്ച‌യ്ക്ക് ആക്കം കൂട്ടി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നടപടികളും വിപണിയെ ബാധിച്ചു.
 
വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 1,849 പോയന്റാണ് വീണത്. നിഫ്റ്റിയാകട്ടെ 566 പോയന്റും നഷ്ടംനേരിട്ടു.ഒടുവില്‍ സെന്‍സെക്‌സ് 1,189.73 പോയന്റ് നഷ്ടത്തില്‍ 55,822.01ലും നിഫ്റ്റി 371 പോയന്റ് താഴ്ന്ന് 16,614.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
റിയാല്‍റ്റി, ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍ സൂചികകള്‍ 3-4ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ മൂന്നുശതമാനത്തിലേറെയും നഷ്ടം നേരിട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article