ഓഹരി വിപണി മുന്നേറ്റം തുടരുന്നു

Webdunia
ചൊവ്വ, 25 നവം‌ബര്‍ 2014 (11:15 IST)
ഓഹരി വിപണിയിലെ കുതിപ്പ് തുടരുകയാണ്  നിഫ്റ്റി ആദ്യമായി 8500 കടന്ന് 8530.15 എന്ന നിലയിലെത്തി. സെന്‍സെക്സും പുതിയ ഉയരമായ 28,499.54 എത്തിയിരിക്കുകയാണ്. ചൈനയും യൂറോപ്പും കൂടുതല്‍ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ നടപ്പാക്കുമെന്നുമെന്ന കണക്കുകൂട്ടലും പരിഷ്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന വിശ്വാസവുമാണ് ഓഹരി വിപണിയില്‍ കുതിപ്പ് ഉണ്ടാക്കിയത്.

ഐടി, മെറ്റല്‍, റിയല്‍റ്റി, ബാങ്കിങ് എന്നീ മേഖലകളിലെ ഓഹരികളുടെ വില ഉയര്‍ന്നു. 1:1 ബോണസ് ഓഹരിക്ക് ഇന്‍ഫോസിസ് ഡിസംബര്‍ മൂന്ന് റിക്കോര്‍ഡ് തീയതി നിശ്ചയിച്ചതാണ് ഐടി ഓഹരിവില ഉയരാന്‍ കാരണമായത്. ചൈന പലിശനിരക്ക് കുറച്ചെന്ന വാര്‍ത്ത മെറ്റല്‍ ഓഹരികള്‍ക്കും നേട്ടമായി. ആഗോള വിപണികളും ഉണര്‍വിന്റെ പാതയിലായിരുന്നു.  റിഫൈനറി, ഫാര്‍മ ഓഹരികളിലും വില്‍പന നടന്നു.    



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.